
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മസ്കത്ത്: അല്‍ ഖുവൈര്‍ ഏരിയ കെഎംസിസി 2025-2027 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാമ്പയിന് മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് അല്‍ ഖുവൈര്‍ ഏരിയ മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്മാന് കെപി അബ്ദുല്‍ കരീമില്‍ നിന്നും അംഗത്വം പുതുക്കി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാജഹാന് പഴയങ്ങാടി,ഏരിയ പ്രസിഡന്റ് ഷാഫി കോട്ടക്കല്‍, അല്‍ ഖുവൈര്‍ മീഡിയ വിങ് കണ്‍വീനര്‍ നിഷാദ് മല്ലപിള്ളി പങ്കെടുത്തു. ജനു വരി 15ന് ആരംഭിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന് ഫെബ്രുവരി 15ന് സമാപിക്കും.