
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: വേ്യാമയാന രംഗത്ത് മലയാളി സംരംഭകരുടെ ഉടമസ്ഥതയില്‍ പറന്നുയരാന്‍ തയാറെടുക്കുന്ന എയര്‍ കേരളക്ക് പൂര്‍ണ പിന്തുണയുമായി കേരളം. പ്രവര്‍ത്തന പുരോഗതി അറിയിക്കാന്‍ എയര്‍ കേരള ചെയര്മാന്,വൈസ് ചെയര്മാന്,സിഇഒ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. എയര്‍ കേരള എന്ന സ്വപ്ന പദ്ധതിക്ക് കേരള സര്‍ക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചുവെന്ന് ഉടമകള്‍ വ്യക്തമാക്കി.
എയര്‍ കേരള സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എന്ത് സഹായവും ഒരുക്കാന്‍ സന്നദ്ധമാണെന്നും മുഖ്യമന്ത്രി പ്രതിനിധി സംഘത്തെ അറിയിച്ചു. കേരള നിയമസഭാ സ്പീക്കര്‍ എഎം ഷംസീര്‍,റവന്യു വകുപ്പ് മന്ത്രി കെ.രാജന്,പ്രതിപക്ഷ നേതാവ് വിഡി സതീശന്,പ്രതിപക്ഷ ഉപനേതാവ് പികെ. കുഞ്ഞാലിക്കുട്ടി,സിയാല്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗം അന്‍വര്‍ സാദത്ത് എംഎല്‍എ,സണ്ണി ജോസഫ് എംഎല്‍എ,മാണി സി കാപ്പന് എംഎല്‍എ തുടങ്ങിയ നേതാക്കളുമായി സംഘം ചര്‍ച്ച നടത്തി. കൊച്ചി,കണ്ണൂര്‍ എന്നിവ കൂടാതെ തിരുവനന്തപുരം,കോഴിക്കോട് തുടങ്ങിയ വിമാനത്താവളങ്ങളെ കൂടി ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ കൂടി പ്രാവര്‍ത്തികമാക്കണമെന്നും കേരള വിനോദ സഞ്ചാര മേഖലക്ക് എയര്‍ കേരള മുതല്‍ക്കൂട്ടാകട്ടെയെന്നും പദ്ധതി കേരളത്തിന് അഭിമാനിക്കാന്‍ വകയുള്ളതാണെന്നും നേതാക്കള്‍ ആശംസിച്ചു.
എയര്‍ കേരള ചെയര്മാന് അഫി അഹമ്മദ്,വൈസ് ചെയര്മാന് അയ്യൂബ് കല്ലട,സിഇഒ ഹരീഷ്കുട്ടി,ഗ്രൗണ്ട് ഓപേറേഷന്സ് മേധാവി ഷാമോന് പട്ടവാതുക്കല്‍,സയ്യിദ് മുഹമ്മദ് എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.