
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: ഹൃദായഘാതത്തെ തുടര്‍ന്ന് യുവാവ് ജോലിസ്ഥലത്തു കഴിഞ്ഞുവീണ് മരിച്ചു. അബുദാബി ഓറിയന്റ് ട്രാവല്സില് സീനിയര്‍ ട്രാവല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് കടപ്പൂര് പള്ളിക്കു കിഴക്ക് വശം താമസിക്കുന്ന പുളിക്കലകത്ത് റഹീമിന്റെ മകന് ഉമര്‍ ബിന്‍ റഹീം(38) ആണ് ട്രാവല്സില് കുഴഞ്ഞുവീണത്. ഉടന്‍ അബുദാബി ശൈഖ് ഖലീഫ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. നേരത്തെ ഒമയര് ട്രാവല്സില് ട്രാവല്‍ കണ്സട്ടന്റായിരുന്നു. മയ്യിത്ത് ശൈഖ് ഖലീഫ ഹോസ്പിറ്റല്‍ നിന്നും ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മാതാവ്: സറീന. ഭാര്യ:നദ. മകന്: സയാന്. പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍
മയ്യിത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.