
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
മൂന്നാഴ്ചത്തെ ശീതകാല അവധിക്ക് ശേഷം ജനുവരി ആറിനാണ് സ്കൂളുകള്‍ തുറന്നത്
ദുബൈ: ശൈത്യകാല അവധിക്ക് ശേഷം സ്കൂളുകള്‍ തുറന്നപ്പോള്‍ കുട്ടികളില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിച്ചുവെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍. മൂന്നാഴ്ചത്തെ ശീതകാല അവധിക്ക് ശേഷം ജനുവരി ആറിനാണ് സ്കൂളുകള്‍ തുറന്നത്. ഇതോടെ കുട്ടികളില്‍ ഇന്‍ഫഌവന്‍സ പോലുള്ള ലക്ഷണങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. ഹെല്‍ത്ത് കെയറുകളില്‍ പനിബാധിതരായി നിരവധി കുട്ടികളാണ് എത്തുന്നത്. ശൈത്യകാല അവധിക്ക് ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഈ പ്രവണത സാധരണയാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന കുട്ടികളില്‍ ഇന്‍ഫഌവന്‍സ വൈറസ് പകരാനും പടരാനും സാധ്യത കൂടുതലാണെന്നും ഇത് കേസുകളുടെ വര്ധദ്ധനവിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.