
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അജ്മാന്: അജ്മാന് ബാങ്കിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ലാഭം. 440 ദശലക്ഷം ദിര്‍ഹമാണ് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ലാഭമായി ലഭിച്ചിട്ടുള്ളത്. 213% ലാഭ വളര്‍ച്ചയാണിത്. ആകെ വരുമാനം ദിര്‍ഹം 1.5 ബില്യണും അറ്റ വരുമാനം ദിര്‍ഹം 736 മില്യണുമാണ്. ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അജ്മാന് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും അജ്മാന് ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി അധ്യക്ഷനായി.