
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷാ വേലികള്‍ നിര്‍ബന്ധമാണെന്ന് അബുദാബി നഗരസഭ വ്യക്തമാക്കി. വേലികള്‍ ശക്തവും സുരക്ഷയുള്ളതുമായിരിക്കുകയും വേണം. തൊഴിലാളികള്‍,അടുത്തുള്ള താമസക്കാര്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉറപ്പുള്ള വേലികള്‍ തന്നെ നിര്‍ബന്ധമാണ്. എല്ലാ കെട്ടിട നിര്‍മാണ സൈറ്റുകളിലും മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ പരിസ്ഥിതി,ആരോഗ്യ,സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനക്കു ശേഷമാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പൊതുജനങ്ങളുടെയും അടുത്തുള്ള കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയും പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥകളില്‍ താല്‍ക്കാലിക വേലി തകരുന്നത് ഇല്ലാതിരിക്കാനും ബലമുള്ള വേലി തന്നെ സ്ഥാപിക്കണമെന്ന് നഗരസഭാ അധികൃതര്‍ കമ്പനികളെ അറിയിച്ചു. വേലികള്‍ തകര്‍ന്നുവീഴാതിരിക്കാന്‍ ആവശ്യമായ തൂണുകള്‍ നിര്‍ബന്ധമാണ്. താല്‍ക്കാലിക വേലികളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുക,അനുമതിയില്ലാതെ വേലിയിലോ പുറംഭാഗങ്ങളിലോ രൂപഭേദം വരുത്താതിരിക്കുക,അടുത്തുള്ള കെട്ടിടങ്ങളുടെയും വഴിയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ പലയിടങ്ങളിലും ഇത്തരം വേലികള്‍ തകര്‍ന്നുവീണു ഗതാഗത തടസവും വഴിയാത്രക്കാര്‍ക്ക് പ്രയാസവും ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നഗരസഭ ശക്തമായ നിര്‍ദേശം നല്‍കിയിട്ടുള്ളത്.