
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അജ്മാന്: കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അജ്മാന് പൊലീസ് ബോധവത്കരണം ആരംഭിച്ചു. അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമെ റോഡ് മുറിച്ചുകടക്കാന്‍ പാടുള്ളുവെ ന്ന് പൊലീസ് പ്രത്യേകം ഓര്‍മിപ്പിച്ചു. വാഹനങ്ങള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുകയും കാല്‍നട യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുകയും വേണം. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കാല്‍നട യാത്രക്കാര്‍ക്കുള്ള സീബ്ര ക്രോസിങ്ങുകളില്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കുക,വാഹനമോടിക്കുമ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുക,നഗരങ്ങള്‍ക്കുള്ളിലും പുറത്തും നിശ്ചയിച്ചിട്ടുള്ള വേഗത പരിധികള്‍ പാലിക്കുക തുടങ്ങിയ കാര്യങ്ങളിലെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാരെയും റോഡ് ഉപയോക്താക്കളെയും ബോധവത്കരിക്കുകയും റോഡ് ഉപയോക്താക്കളുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷ വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് അജ്മാന് പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ലെഫ്.കേണല്‍ റാഷിദ് ഖലീഫ ബിന്‍ ഹിന്ദി പറഞ്ഞു. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടിയുള്ള ക്രോസിങ്ങുകള്‍,പാലങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി ഗുരുതരമായ അപകടങ്ങള്‍ ഒഴിവാക്കുകയും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണം.
അമിത വേഗത,റോഡില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലനം,കാല്‍നട യാത്രക്കാര്‍ക്ക് മുറിച്ചുകടക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ മുറിച്ചുകടക്കല്‍ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് മുറിച്ചുകടക്കുമ്പോള്‍ പ്രായമായവരെയും കുട്ടികളെയും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യവും കേണല്‍ റാഷിദ് ഖലീഫ എടുത്തുപറഞ്ഞു.