
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: മാപ്പിളപ്പാട്ട് രംഗത്ത് യുഎഇയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് സുറുമ എന്റര്‍ ടൈമിന്മെന്റിന്റെ ബാനറില്‍ ഗാന രചയിതാക്കളും യുഎഇയിലെ മാപ്പിളപ്പാട്ട് ജഡ്ജിങ് പാനല്‍ അംഗങ്ങളുമായ ഷുക്കൂര്‍ ഉടുംബുംതലയും നജീബ് തച്ചമ്പൊയിലും ചേര്‍ന്നൊരുക്കിയ ‘സുറുമ ബെസ്റ്റ് ഇശല്‍ സിംഗര്‍’ റിയാലിറ്റി ഷോയില്‍ കാസര്‍കോട് സ്വദേശി ഭക്താവര്‍ സിറാജ് അബുദാബി ഒന്നാം സ്ഥാനം നേടി. ഇല്യാസ് കടവത്തുര് രണ്ടും മുഹമ്മദ് ആദില്‍ തൃശൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ദുബൈയില്‍ ആദ്യമായി സംഘടിപ്പിച്ച റിയാലിറ്റി ഷോ മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു. ദുബൈ ഫോക്ലോര് അക്കാദമി തിയേറ്ററില്‍ നടന്ന മത്സരം വീക്ഷിക്കാന്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മാപ്പിളപ്പാട്ട് ആസ്വാദകരെത്തിയിരുന്നു.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ ആബിദ് കണ്ണൂര്‍, ബെന്‍സീറ റഷീദ് എന്നിവര്‍ക്കൊപ്പം ശുക്കുര്‍ ഉടുംബുംതലയും നജീബ് തച്ചംപൊയിലും വിധികര്‍ത്താക്കളായ മത്സരത്തില്‍ പ്രമുഖ വ്യവസായിയും ഗാനരചയിതാവുമായ യഹ്യ തളങ്ക സെലിബ്രിറ്റി ജഡ്ജായിരുന്നു. ഫൈനല്‍ എലിമിനേഷന് റൗണ്ടിലെത്തിയ 60 പേരില്‍ നിന്നും ഇരുപതിലേക്കും അതില്‍ നിന്നും പതിമുന്നിലേക്കുമെത്തിയ മത്സരാര്ഥികളില് അവസാന പത്തു പേരാണ് ലൈവ് മത്സരത്തില്‍ ഫിനാലെ സ്റ്റേജിലെത്തിയത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമന്റോകളും വിതരണം ചെയ്തു. യുഎഇയില്‍ നിന്നുള്ള കലാ,സാഹിത്യ,മാധ്യമ,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.