
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: മുനീര്‍ നൊച്ചാട് രചിച്ച ‘മരണപ്പാച്ചില്‍’ കഥയുടെ ഡിജിറ്റല്‍ പതിപ്പ് പ്രകാശനം ചെയ്തു. അല്‍ഹംദ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകം ദുബൈ റോയല്‍ പാരീസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മാപ്പിളപ്പാട്ട് ഗായികയും റിയാലിറ്റി ഷോ വിധികര്‍ത്താവുമായ ബെന്‍സീറ റഷീദും കേരള മാപ്പിളകലാ അക്കാദമി ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഒബിഎം ഷാജിയും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. ജീവിതത്തിനും മരണത്തിനുമിടയിലെ ചെറിയ അതിരുകളില്‍ നിന്ന് ഒരു ചെറുപ്പക്കാരനെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ പോരാട്ട കഥയാണ് ‘മരണപ്പാച്ചില്‍’. കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റര്‍ ട്രഷറര്‍ ഷംസുദ്ദീന് പികെസി,ഓര്‍ഗനൈസിങ് സെക്രട്ടറി ഫനാസ് തലശ്ശേരി,അജ്മാന് കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലിക്കര,ഷാമില്‍ വിഎസ് പങ്കെടുത്തു.