
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: ലോകത്തെ ഒന്നിക്കുന്ന ദുബൈയിലെ ആഗോള ഗ്രാമമായ ഗ്ലോബല്‍ വില്ലേജില്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ ബോളിവുഡിന്റെ ബാദ്ഷ ഷാറൂഖ് ഖാന് എത്തുന്നു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് രാത്രി 8.30ന് ഗ്ലോബല്‍ വില്ലേജിന്റെ പ്രധാന വേദിയില്‍ അതിഥിയായെത്തുന്ന ഇന്ത്യന്‍ ഇതിഹാസ താരത്തെ ആരാധകര്‍ക്ക് കണ്‍കുളിര്‍ക്കെ കാണാം. ഗ്ലോബല്‍ വില്ലേജ് സീസണ് 29ന്റെ വേദിയില്‍ ഇതിനകം നിരവധി സെലിബ്രിറ്റികള്‍ എത്തിയിട്ടുണ്ട്. പ്രമുഖ നടന് വരുണ്‍ ധവാനും നടി കീര്‍ത്തി സുരേഷും ലക്കി ഭാസ്കറിലെ താരജോഡികളായ ദുല്‍ഖര്‍ സല്‍മാനും മീനാക്ഷി ചൗധരിയും കഴിഞ്ഞ മാസങ്ങളില്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചിരുന്നു.