
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കുവൈത്ത് സിറ്റി: വ്യാജ വാഹന ലൈസന്സുണ്ടാക്കിയതിന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനും കുവൈത്ത് പൗരനും മൂന്ന് ബിദൂനികള്‍ക്കും(പൗരത്വമില്ലാത്തവര്‍) കുവൈത്ത് ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 45 വാഹനങ്ങളുടെ ഔദ്യോഗിക രേഖകളില്‍ ഇവര്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയതായാണ് കുറ്റം.
ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഒന്നാം പ്രതിയ്ക്കെതിരെ ഔദ്യോഗിക ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം കാണിച്ചതിന് പബ്ലിക് പ്രോസിക്യൂഷന് കുറ്റം ചുമത്തി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ വാഹന ഓപ്പറേറ്റിങ് ലൈസന്‍സുകളില്‍ മാറ്റം വരുത്തി നിയമവിരുദ്ധമായ വില്‍പ്പനയ്ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു ഇയാള്‍. ഒന്നാം പ്രതിയുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് രണ്ടു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടുനില്‍ക്കുകയും വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ നിന്ന് അനധികൃതമായി ലാഭമുണ്ടാക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. 45 വാഹനങ്ങള്‍ അനധികൃതമായി വില്‍ക്കുകയും 437,000 ദിനാര്‍ വരുമാനം നേടുകയും ചെയ്തതായും കോടതി നിരീക്ഷിച്ചു.