
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ: ‘ഇമാറാത്തി കഥകള്‍ ഭാവിയെ പ്രചോദിപ്പിക്കുന്നു’ എന്ന പ്രമേയവുമായി ഷാര്‍ജയുടെ സാഹിത്യമണ്ഡലത്തെ പ്രശോഭിതമാക്കിയ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പ്രൗഢ പരിസമാപ്തി. അഞ്ചു ദിവസങ്ങളായി വാക്കുകളുടെയും ആശയങ്ങളുടെയും സംവേദന കേന്ദ്രമായി മാറിയ ഷാര്‍ജ സാഹിത്യോത്സവ നഗരി എഴുത്തുകാരുടെയും ബുദ്ധിജീവികളും പ്രസാധകരുടെയും ആസ്വാദകരുടെയും സംഗമവേദിയായി മാറി. ഇമാറാത്തി സാഹിത്യത്തിന്റെ സമൃദ്ധിയും ആഴത്തില്‍ വേരൂന്നിയ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും ഉദ്ഘോഷിക്കുന്നതായിരുന്നു സാഹിത്യോത്സവം.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് ഷാര്‍ജ ബുക്ക് അതോറിറ്റിയും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും ചേര്‍ന്ന് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണും പബ്ലിഷേഴ്സ് അസോസിയേഷന് പ്രസിഡന്റും ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ചെയര്‍പേഴ്സണുമായ ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വിജയകരമായാണ് സാഹിത്യോത്സവത്തിന് കൊടിയിറങ്ങിയത്.
ഇമാറാത്തി എഴുത്തുകാരുടെയും പ്രസാധകരുടെയും ശ്രദ്ധേയമായ നേട്ടങ്ങള്‍ അടയാളപ്പെടുത്തിയ ഫെസ്റ്റിവല്‍ സാഹിത്യത്തിനും സംസ്കാരത്തിനുമുള്ള പ്രമുഖ കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതായിരുന്നു.
സാഹിത്യം,ചിന്ത,കല,മാധ്യമം എന്നീ മേഖലയിലെ പ്രമുഖരായ 29 അതിഥികളും 12 മോഡറേറ്റര്‍മാരും ആ്സ്വാദകരുമായി അഞ്ചുദിനങ്ങളിലായി സംവദിച്ചു. ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റി ഹാളിന് എതിര്‍വശത്തുള്ള സ്ക്വയര്‍ 20യിലായിരുന്നു സാഹിത്യോത്സവ നഗരി ഒരുക്കിയിരുന്നത്.