
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
റിയാദ്: ഗുണം ചെയ്യാത്തതിനെ ജീവിതത്തില്‍നിന്ന് അകറ്റി ഉള്ളതില്‍ നന്മ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് ബിസിനസ് സ്ട്രാറ്റജിസ്റ്റും ഇന്റര്‍നാഷണല്‍ ട്രെയിനറുമായ മധു ഭാസ്കരന്. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ കോഴിക്കോടന്‍സ് ഒരുക്കിയ ‘എക്സല്‍ യുവര്‍ സെല്‍ഫ് മോട്ടിവേഷന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സിറ്റി ഫഌവര്‍ എംഡി ടിഎം അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം അധ്യക്ഷനായി. സ്ത്രീകളും കുട്ടികളുമടക്കം കോഴിക്കോടന്‍സ് അംഗങ്ങളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുമുള്‍പ്പെടെ നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു.
അധ്യാപനരംഗത്ത് മൂന്ന് ദശാബ്ദങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക മൈമൂന അബ്ബാസ്,സഊദി ബാഡ്മിന്റണ്‍ ദേശീയ താരവും ഹാട്രിക്ക് ജേതാവുമായ ഖദീജ നിസ,ടാലന്റഡ് ബേസില്‍ കോഴിക്കോടന്‍സ് കുടുംബത്തില്‍നിന്നും ആദ്യ പ്രീമിയം ഇഖാമ ലഭിച്ച ഷഫീഖ് പാനൂര്‍,യൂത്ത് ഐക്കണ്‍ ഫുട്ബോള്‍ പ്ലെയറായി തിരഞ്ഞെടുത്ത കോഴിക്കോടന്‍സ് ബിസിനസ് ലീഡ് മുജീബ് മൂത്താട്ടിന്റെ മകന് താഷിന് മുജീബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രോഗ്രാം ലീഡ് ഹസന് ഹര്‍ഷാദ്,ഫൗണ്ടര്‍ മുനീബ് പാഴൂര്‍,ഫാമിലി ലീഡ് മൊഹിയുദ്ദീന്‍ സഹീര്‍,എജ്യൂഫന് അഡൈ്വസര്‍ വികെകെ അബ്ബാസ്,ചില്‍ഡ്രന്‍സ് ലീഡ് റംഷി,ഐടി ലീഡ് ഷമീം മുക്കം,സ്പോര്‍ട്സ് ലീഡ് പ്രഷീദ് തൈക്കൂട്ടത്തില്‍ നേതൃത്വം നല്കി. അഡ്മിന് ലീഡ് റാഫി കൊയിലാണ്ടി സ്വാഗതവും ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര് നന്ദിയും പറഞ്ഞു. മീഡിയ ലീഡ് നിബിന്‍ലാല്‍ അവതാരകനായിരുന്നു.