
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: അന്താരാഷ്ട്ര കുതിരയോട്ട വേദിയായ മെയ്ദാന്‍ റേസ്കോഴ്സില്‍ നടന്ന ‘ഫാഷന്‍ ഫ്രൈഡേ’ യില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അതിഥിയായെത്തി. റേസിങ് കാര്‍ണിവലിന്റെ പ്രധാന ചടങ്ങിലാണ് ശൈഖ് മുഹമ്മദ് പങ്കെടുത്തത്. ഉയര്‍ന്ന കാലിബര്‍ റേസുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശംസ നേടിയ കുതിരയോട്ട വേദിക്ക് ഇത് ആവേശം പകര്‍ന്നു. 2025 ഏപ്രില്‍ 5ന് നടത്തുന്ന 29ാമത് ദുബൈ ലോകകപ്പിന് തയാറെടുക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച കുതിരകളുടെ ലൈനപ്പും കാണികള്‍ക്ക് കൗതുകം പകര്‍ന്നു. 99 കുതിരകളാണ് ലൈനപ്പില്‍ ഒരുമിച്ച അണിനിരന്നത്. 10.53 ദശലക്ഷം ദിര്‍ഹം സമ്മാനത്തുകയാണ് ദുബൈ ലോകകപ്പില്‍ കാത്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന ആറാം റൗണ്ട് മത്സരമായ ഗ്രൂപ്പ് 1 അല്‍ മക്തൂം ചലഞ്ചിലാണ് ശൈഖ് മുഹമ്മദ് അതിഥിയായി എത്തിയത്.