
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: ശീതീകരിച്ച നടപ്പാതകളെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ…അതു ചുറ്റും പച്ചപുതച്ച മരങ്ങളും വര്‍ണം വിതറുന്ന പൂക്കളും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിട സമുച്ചയങ്ങളുമുള്ള ഒകുളിര്പ്പാത.. സ്വപ്നലോകത്തെ മായാക്കഴാഴ്ചയല്ലിത്. വൈവിധ്യങ്ങളുടെ വിസ്മയ ഭൂമികയായ ദുബൈയില്‍ അണിഞ്ഞൊരുങ്ങുന്ന ‘ഫ്യൂച്ചര്‍ ലൂപ്പ്്’ എന്ന കൗതുകപ്പാതയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ദുബൈയുടെ സ്വപ്ന പദ്ധതിയായ ഫ്യൂച്ചര്‍ ലൂപ്പ് സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളെ ബന്ധിപ്പിക്കുന്ന ഹരിതാഭമയാ വീഥിയാണ്. എയര്‍ കണ്ടീഷനുകള്‍ കൊണ്ട് ശീതീകരിച്ച ഈ നടപ്പാതയില്‍ മരങ്ങള്‍,പച്ചപ്പ് നിറഞ്ഞ ഇടങ്ങള്‍,ഷോപ്പിങ് എന്നിവയും സജ്ജീകരിക്കും. ഇതിലൂടെയുള്ള നടത്തത്തിന് ഒരു സ്വപ്ന ലോകത്തിലൂടെയുള്ള സഞ്ചാര പ്രതീതിയായിരിക്കും. ദുബൈ വാക്കിന്റെ ഭാഗമായ രണ്ടു കിലോമീറ്റര്‍ നീളമുള്ള എലവേറ്റഡ് ലൂപ്പിന് കഴിഞ്ഞ ഡിസംബറിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയത്. നടത്ത സംസ്കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായിരിക്കും ഇത്. ഇതുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും നടപ്പാക്കും.
പൈലറ്റ് ഘട്ടം ഈ വര്‍ഷം ആരംഭിച്ച് 2027 വരെ നീണ്ടുനില്‍ക്കും. 2040 ഓടെ മുഴുവന്‍ പദ്ധതിയും മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാകും. നടത്തം, സൈക്ലിങ് എന്നിവയ്ക്കായി രണ്ട് ഡെക്കുകളിലായി 2 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് പാതയാണ് ‘ഫ്യൂച്ചര്‍ ലൂപ്പി’ല്‍ ഉള്ളത്. ഇത് ദുബൈയെ സംബന്ധിച്ചിടത്തോളം പുതിയതും അതുല്യവുമായ ഒരു പദ്ധതിയാണ്. ഇതുവരെ ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചിട്ടില്ല. ദുബൈയിലെ പാതകള്‍ക്കിടയിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിച്ചുകൊണ്ട് ആളുകളെ കൂടുതല്‍ നടക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യംദുബൈ ഇന്റര്‍നാഷണല്‍ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിന്റെ ഭാഗമായി റോഡ്സ് ആന്റ് ട്രാ ന്‍സ്പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് അഫയേഴ്സ് സെക്ടര്‍ സിഇഒ മോസ അല്‍ മാരിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ച്ച് ചെയ്തു.
ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍,മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍,എമിറേറ്റ്സ് ടവേഴ്സ്,ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, സമീപ മെട്രോ സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ 10 പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എലവേറ്റഡ് ‘ഫ്യൂച്ചര്‍ ലൂപ്പ്’ കഴിഞ്ഞ ആഴ്ച നടന്ന പ്രോജക്ട് മാനേജ്മെന്റ് ഫോറത്തി ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് ഡെക്കുകളായുള്ള പാതയില്‍ താഴത്തെ ഡെക്കില്‍ ആളുകള്‍ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത സുഖസൗകര്യങ്ങളില്‍ നടക്കാനും ഓടാനും സൈക്കിള്‍ ചവിട്ടാനും കഴിയുന്ന ഒരു പാത ഉണ്ടായിരിക്കും. സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രത്യേക സൈക്കിള്‍ ട്രാക്കുകള്‍, ഇരിപ്പിടങ്ങള്‍, തണലുള്ള സ്ഥലങ്ങള്‍, ബിസിനസുകള്‍ക്കുള്ള വാണിജ്യ ഇടങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.