
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: പുരുഷനെ ഫോണിലൂടെ അസഭ്യം പറഞ്ഞ സ്ത്രീക്ക് പിഴ ശിക്ഷ വിധിച്ചു. ഫാമിലി ആന്‍ഡ് സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് ഫോണിലൂടെ അസഭ്യം പറഞ്ഞതിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്. സംഭവത്തില്‍ ഒരു പുരുഷന് ഒരു സ്ത്രീക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തനിക്ക് നേരിട്ട ധാര്‍മ്മിക നഷ്ടപരിഹാരത്തിന് 100,000 ദിര്‍ഹം നല്‍കണമെന്നും, കേസ് ഫീസും ചെലവുകളും നല്‍കണമെന്നും ആവശ്യപ്പെട്ടു. കോടതിയുടെ പരിശോധനയില്‍ അപ്പീല്‍ നല്കിയ വ്യക്തിക്ക് ധാര്‍മ്മിക ദോഷം വരുത്തിയെന്ന് കോടതി കണ്ടെത്തി. അതിനാല്‍, വാദിക്ക് സംഭവിച്ച എല്ലാ നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരമായി 10,000 ദിര്‍ഹം നല്കാന് കോടതി ഉത്തരവിട്ടു.