
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: ശൈഖ് സായിദ് ഹൗസിങ് പ്രോഗ്രാമിനു കീഴില്‍ 1,300ലധികം പൗരന്മാര്ക്ക് 1 ബില്യണ്‍ ദിര്‍ഹമിന്റെ ഭവനസഹായം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പൗരന്മാരെ പിന്തുണയ്ക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി യുഎഇ അതിന്റെ ഭവന സംവിധാനം മെച്ചപ്പെടുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളും പരിഹരിക്കുകയും ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.