
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: ദുബൈ-അബുദാബി എമിറേറ്റ്സുകളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ അതിവേഗ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. ഇതി ല്‍ കയറിയാല്‍ 30 മിനിറ്റില്‍ ദുബൈയില്‍ നിന്ന് അബുദാബിയിലെത്താം. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബി ഇത്തിഹാദ് റെയിലിന്റെ അല്‍ ഫലാഹ് ഡിപ്പോയിലായിരുന്നു പ്രഖ്യാപനം. സാധാരണ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പുറമെയാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍കൂടി സര്‍വീസ് നടത്തുക. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കഴിയുന്നവയാണിവ. അബുദാബി,ദുബൈ,ഷാര്‍ജ,ഫുജൈറ എമിറേറ്റുകളിലായി ആറ് സ്റ്റേഷനുകളാണുണ്ടാവുക. അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,റീം ഐലന്റ്,സാദിയാത്ത്,യാസ് ഐലന്റ് എന്നിവിടങ്ങളും ദുബൈ ജബല്‍ അലിയിലെ അല്‍മക്തൂം എയര്‍പോര്‍ട്ട്,അല്‍ജദ്ദാഫ് എന്നിവിടങ്ങളിലുമാണ് സ്റ്റേഷനുകള്‍. യു.എ.ഇയിലെ പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ഒമാന്‍ അതിര്‍ത്തിവരെ എത്തും. മെസീറയിലൂടെയും ലിവ മരുഭൂമിയിലൂടെയുമുള്ള യാത്ര മനോഹരമായിരിക്കും.