
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: അബുദാബിയുടെ സാംസ്കാരിക പൈതൃക വാര്‍ഷികാഘോഷമായ അല്‍ ഹോസ്ന്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. സാംസ്കാരിക,വിനോദസഞ്ചാര വകുപ്പ്(ഡിസിടി) സംഘടിപ്പിക്കുന്ന പൈതൃകോത്സവം ഫെബ്രുവരി ഒമ്പതു വരെ നീണ്ടുനില്‍ക്കും. അബുദാബിയുടെ അമൂല്യമായ ഭൂതകാലത്തിന്റെയും ആധുനിക നഗര പ്രകൃതിയുടെയും സൗന്ദര്യം സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യുന്ന ഫെസ്റ്റിവലില്‍ കരകൗശല,കലാ പ്രകടനങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പൈതൃക പരിപാടികള്‍ നടക്കും.
‘അബുദാബിയുടെ സംസ്കാരത്തിന്റെ ജീവനുള്ള ആവിഷ്കാരം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആഘോഷത്തില്‍ വിദഗ്ധരുടെ കരകൗശല പ്രദര്‍ശനങ്ങളും ഇമാറാത്തി കലാകാരന്മാരുടെ തത്സമയ സംഗീതവും പൈതൃക പ്രവര്‍ത്തനങ്ങളും പാചക വൈവിധ്യങ്ങളും വിദ്യാഭ്യാസ ശില്പശാലകളും നടക്കും.