
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദാവോസ്: തായലന്റ് പ്രധാനമന്ത്രി പെറ്റോങ്താര്‍ണ്‍ ഷിനവത്രയുമായി ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂടിക്കാഴ്ച നടത്തി. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം 55ാം വാര്‍ഷിക സമ്മേളനത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തായ്ലന്റുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള യുഎഇയുടെ താല്പര്യം ശൈഖ ലത്തീഫ പങ്കുവച്ചു. സാമ്പത്തിക സഹകരണം,സുസ്ഥിര വികസനം,കാലാവസ്ഥാ വ്യതിയാനം,ഭക്ഷ്യസുരക്ഷ, സാങ്കേതിക കണ്ടുപിടിത്തം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.