
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: യുഎഇ-കുവൈത്ത് വാരാചരണത്തിന് ഫെബ്രുവരി മൂന്നിന് ദുബൈയില്‍ തുടക്കമാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാരാചരണം നാലിന് സമാപിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മുന്‍ഗണനാ മേഖലകളിലുടനീളം സഹകരണത്തിനുള്ള പുതിയ അവസരങ്ങള്‍ തിരിച്ചറിയുന്നതിനുമാണ് വാരാചരണം. കുവൈറ്റ് കോണ്‍സുലേറ്റ് ജനറലിന്റെയും ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റിയുടെയും സഹകരണത്തോടെ യുഎഇ സാമ്പത്തിക മന്ത്രാലയവും ദുബൈ ചേംബേഴ്സുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.