
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അല്‍ ഹൊസ്ന്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം. ‘അബുദാബിയുടെ സംസ്കാരത്തിന്റെ ജീവനുള്ള ആവിഷ്കാരം’ എന്ന വിഷയത്തില്‍ അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ പരിപാടി 2025 ജനുവരി 25 മുതല്‍ ഫെബ്രുവരി 9 വരെ അബുദാബിയിലെ അല്‍ ഹൊസ്ന്‍ പ്രദേശത്ത് എമിറേറ്റിന്റെ ഊര്‍ജ്ജസ്വലമായ പൈതൃകവും സംസ്കാരവും ആഘോഷിക്കുന്നതിനായി നടക്കും.
പ്രസിഡന്‍ഷ്യല്‍ കോടതി ഡെപ്യൂട്ടി ചെയര്മാന് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്; ശൈഖ് സായിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്; സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിന്‍ നഹ്യാന് അല്‍ നഹ്യാന് എന്നിവരും ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചു. സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (റിട്ട.) ശൈഖ് സയീദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്; അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്മാന് ശൈഖ് ഖലീഫ ബിന്‍ തഹ്നൂണ്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്; അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ തഹ്നൂണ്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്; നിരവധി ശൈഖുമാരും സംബന്ധിച്ചു. യുഎഇയുടെ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ദേശീയ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍, യുവതലമുറയില്‍ ദേശീയ സാംസ്കാരിക പൈതൃകത്തിന്റെ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ഇത്തരം പൈതൃക പരിപാടികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. തലമുറകള്‍ തമ്മിലുള്ള ആശയവിനിമയം നടത്തുന്നതിനും ദേശീയ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതും ഇമാറാത്തി മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള അവസരമാണ് ഫെസ്റ്റിവലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദര്‍ശന വേളയില്‍, ഫെസ്റ്റിവല്‍ സംഘാടകരുമായി കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ പരിപാടിയില്‍ സാംസ്കാരിക, കലാ, വിനോദ പ്രവര്‍ത്തനങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട്. ഈ വര്‍ഷത്തെ പതിപ്പില്‍ ദേശീയ ഐഡന്റിറ്റി ആഘോഷിക്കുകയും പരമ്പരാഗത ഇമാറാത്തി കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികള്‍, പ്രകടനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു.