
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അജ്മാന്: തടവുകാര്‍ക്ക് ജയിലില്‍ മികച്ച സൗകര്യങ്ങളൊരുക്കി അജ്മാന് പൊലീസ്. ശിക്ഷണ,കറക്ഷണല്‍ ഇന്സ്റ്റിറ്റിയൂഷന് അഡ്മിനിസ്ട്രേഷനില്‍ തടവുകാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള വികസന പദ്ധതികള്‍ നടപ്പാക്കിയതിനെ അജ്മാന് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍നുഐമി പ്രശംസിച്ചു. ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേ ഡിയര്‍ ഖാലിദ് മുഹമ്മദ് അല്‍നുഐമി,ശിക്ഷണ,കറക്ഷണല്‍ ഇന്സ്റ്റിറ്റിയൂഷന് അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് മുബാറക് അല്‍ ഗഫ്ലി എന്നിവരോടൊപ്പം അദ്ദേഹം ശിക്ഷണ,കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ സന്ദര്‍ശനം നടത്തി.
പുതിയ സൗകര്യങ്ങളും ആധുനിക സംവിധാ നങ്ങളിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. വനിതാ-പുരുഷ വാര്‍ഡുകളുടെ പ്രവര്‍ത്തന പുരോഗതി അദ്ദേഹം അവലോകനം ചെയ്തു, പുനരധിവാസ പരിപാടികളുടെയും സേവനങ്ങളുടെയും നടത്തിപ്പിനെക്കുറിച്ചും സ്ത്രീ തടവുകാരുടെ കുട്ടികള്‍ക്കുള്ള നഴ്സറിയുടെ പ്രവര്‍ത്തനങ്ങളും പൊലീസ് കമാന്‍ഡര്‍ നോക്കിക്കണ്ടു. തടവുകാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിലും തടവുകാരുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതിലും അവരുടെ സുരക്ഷാ സംവിധാനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. തടവുകാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി നടപ്പാക്കിയ സംരംഭങ്ങളെയും വികസന പദ്ധതികളെയും അദ്ദേഹം പ്രശംസിച്ചു. പുരുഷന്മാര്ക്കായി ട്രയല്‍ കെട്ടിടം സ്ഥാപിക്കല്‍, ക്ലിനിക്കിന്റെ വികസനം,മെഡിക്കല്‍ പരിശോധനാ ലബോറട്ടറികള്‍, ബാഹ്യ സഹാ യമില്ലാതെ തടവുകാര്‍ക്ക് വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന തരത്തില്‍ തയ്യല്‍ വര്ക്ഷോപ്പുകള് തുടങ്ങിയവയും സജജീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും തടവുകാര്‍ക്കിടയില്‍ അവബോധവും സംസ്കാരവും പ്രചരിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കുടുംബങ്ങളുടെ പിന്തുണയും സാധാരണ രീതിയില്‍ സമൂഹത്തിലേക്ക് മടങ്ങിവരാനും അവരെ യോഗ്യരാക്കുന്ന പുതിയ കഴിവുകള്‍,കരകൗശല വസ്തുക്കള്‍,അനുഭവങ്ങള്‍ എന്നിവ നല്‍കുന്നതിനും സ്ഥാപനം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.