ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

കുവൈത്ത് സിറ്റി: മലയാളി യുവതി കുവൈത്തില്‍ നിര്യാതയായി. കോഴിക്കോട് മൂടാടി പാലക്കുളം ഹുസൈന്റെ മകള്‍ സഫീന ഹന്‍ഷാസ് (31) ആണ് മരിച്ചത്. മഷ്തിഷ്കാഘാതത്തെ തുടര്‍ന്ന് പത്ത് ദിവസമായി കുവൈത്തിലെ ജാബിര്‍ അഹ്മദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുവൈത്തില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസാണ് ഭര്‍ത്താവ്. മക്കള്‍:ഹന്നൂന്‍ സിയ,ഹാനിയ ഹെന്സ(ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍,കുവൈത്ത്),തഹ്നൂന്(ആറ് മാസം) മാതാവ്: ജമീല. കുവൈത്തില്‍ ജോലി ചെയ്യുന്ന ജസീം ഏക സഹോദരനാണ്. കെകെഎംഎ ‘മാഗ്നെറ്റ്’ ടീമിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ജനാസ ഇന്ന് രാവിലെ 8.30ന് അയനിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.


