
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദമ്മാം: ചന്ദ്രികയും ടാല്റോപും സംയുക്തമായി കെഎംസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയുമായി സഹകരിച്ച് സഊദി അറേബ്യയില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് സിരീസിലെ ദമ്മാം എഡിഷന് മികച്ച പ്രതികരണം. പ്രവാസി മലയാളികളായ സംരംഭകരും ടെക്നോളജി വിദഗ്ധരുമടക്കം നിരവധി പേര് പങ്കെടുത്ത നൊവോട്ടല്‍ ബിസിനസ് പാര്‍ക്കില്‍ നടന്ന കോണ്‍ഫറന്‍സ് കേരളത്തില്‍ സിലിക്കണ്‍ വാലി മോഡല്‍ നടപ്പിലാക്കാനുള്ള ടാല്‍റോപിന്റെ ദൗത്യത്തിന് പൂര്‍ണ പിന്തുണ അറിയിച്ചു. ‘സിലിക്കണ്‍ വാലി മോഡല്‍ കേരളം’ എന്ന ആശയം സജീവ ചര്‍ച്ചയായ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ കേരളത്തില്‍ ടാല്‍റോപ് പൂര്‍ത്തിയാക്കി വരുന്ന പരിവര്‍ത്തന മാതൃകകളെ പിന്തുണച്ചു കൊണ്ടുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രവാസി മലയാളി സമൂഹം പങ്കുവച്ചു.
ടാല്‍റോപ് കേരളത്തില്‍ ഡവലപ് ചെയ്തെടുക്കുന്ന, ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും ടെസ്ലയുമെല്ലാം ആസ്ഥാനമായി തിരഞ്ഞെടുത്ത അമേരിക്കയിലെ കാലിഫോര്‍ണിയ സ്റ്റേറ്റിലെ ‘സിലിക്കണ്‍ വാലി മോഡല്‍ കേരളം’ എന്ന മിഷനിലൂടെ കേരളത്തെ ടെക്നോളജിയുടെയും സംരംഭങ്ങളുടെയും ഹെഡ്ക്വാര്‍ട്ടേഴ്സാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്്. ഇന്ത്യയ്ക്ക് പുറമെ മറ്റു രാജ്യങ്ങളിലേക്കും ടാല്‍റോപ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 20 രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ ഭാഗമായി ജിസിസിയില്‍ ടാല്‍റോപിന്റെ ഇന്റര്‍നാഷണല്‍ ഓഫീസ് ആരംഭിച്ച് വിവിധ പ്രൊജക്ടുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ടാല്റോപും ചന്ദ്രികയുമായി ചേര്‍ന്ന് കെഎംസിസിയുമായി സഹകരിച്ച് വ്യത്യസ്ത സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകളാണ് സഊദി അറേബ്യയില്‍ സംഘടിപ്പിക്കുന്നത്. ദമ്മാമിന് പിന്നാലെ ജൂബൈലിലും റിയാദിലും സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചു.
ദമ്മാമിലെ നൊവോട്ടല്‍ ബിസിനസ് പാര്‍ക്കില്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ കെഎംസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂര്‍,സഊദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അലിക്കുട്ടി ഒളവട്ടൂര്‍,ചന്ദ്രിക കോഴിക്കോട് ഗവേര്‍ണിങ് ബോഡി കണ്‍വീനര്‍ ടി.മുഹമ്മദ്,ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കല്‍,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് സിഇഒ സഫീര്‍ നജുമുദ്ദീന്‍,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് ചീഫ് മീഡിയ ഓഫീസര്‍ ഷമീര്‍ ഖാന്,ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജര്‍ പിഎം മുനീബ് ഹസന് പ്രസംഗിച്ചു.