
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: ക്ഷേത്രാങ്കണത്തില്‍ നമസ്കാരത്തറ. വുളു എടുത്ത് നമസ്കാരം നിര്‍വഹിക്കുന്ന മുക്രിപ്പോക്കര്‍ തെയ്യം ഒരേ ചെണ്ടത്താളത്തില്‍ മറ്റു തെയ്യങ്ങ ള്‍ക്കൊപ്പം ആടുന്നു. മനോഹര ചീനിവാദ്യം അകമ്പടി സേവിക്കുന്നു… ക്ഷേത്ര കലയിലെ വ്യത്യസ്തമായ അനുഭവം പറയുന്ന ഈ ഡോക്യൂമെന്ററി അവസാനിച്ചപ്പോള്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നിറഞ്ഞ കയ്യടി. രണ്ടാമത് ഐഐസി ലിറ്ററേച്ചര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ഷോര്‍ട്ട് ഫെസ്റ്റില്‍ ആയിരുന്നു മലബാറിലെ മാപ്പിള തെയ്യം പ്രമേയമാക്കി മാധ്യമപ്രവര്ത്തകന് അശ്റഫ് തൂണേരി സംവിധാനം ചെയ്ത ‘മുക്രി വിത്ത് ചാമുണ്ഡി’ എന്ന ഇംഗ്ലീഷ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. 17.25 മിനുട്ട് ദൈര്‍ഘ്യത്തില്‍ വര്‍ണാഭമായ നാടോടി കലാപ്രകടനം ഉള്‍ചേരുന്ന മതസൗഹാര്‍ദത്തെ ശക്തമായാണ് ഡോക്യുമെന്ററി ആവിഷ്കരിച്ചത്.
ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും ചലച്ചിത്ര മേളകളില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററി കൂടിയാണ് ‘മുക്രി വിത്ത് ചാമുണ്ഡി’. അല്‍ഷിമേഴ്സ് ബോധവത്കരണം പ്രമേയമാക്കി ഷാലി ബിജു സംവിധാനം ചെയ്ത ‘റൈസ്’,എംകെ ഫിറോസിന്റെ ‘പിങ്ക്’,ഷംനാസ്.പിയുടെ ‘ഫഌഷ് ഔട്ട്’ എന്നീ ഹ്രസ്വചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ശിഹാബുദ്ദീന് പൊയ്ത്തുംകടവ്,ഐഐസി ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരം കൈമാറി. ജുബൈര്‍ വെള്ളാടത്ത് അവതാരകനായിരുന്നു.