
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഫുജൈറ: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന എട്ടാമത് അമീന് പുത്തൂര്‍ അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ട്രോഫി അനാച്ഛാദനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദുബൈ ഫ്ളോറ ഇന്‍ ഹോട്ടലില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്മാന്,പികെ അന്‍വര്‍ നഹ,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,യഹ്യ തളങ്കര പങ്കെടുക്കും. ഫെബ്രുവരി രണ്ടിന് ഒരു മണിക്ക് ഫുജൈറ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡിനും പുറമെ നിരവധി വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിക്കും.