ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി അബുദാബിയില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ മാടന്‍വിള സ്വദേശി കൊച്ചുതിട്ട വീട്ടില്‍ ശംസുദ്ദീന്‍ (59) ആണ് മരിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി അബുദാബി പെപ്സി കമ്പനിയിലെ ജീവനക്കാരനായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോവാനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: നദീറ. മക്കള്‍: അര്ഫാന്, ഫര്‍സാന


