
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
എല്ലാവരെയും ഉള്‍കൊള്ളുന്ന രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഇല്ലാതാവുന്ന രീതിയിലാണ് രാജ്യത്തെ ചില രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളെന്നും ഭരണഘടന അനുവദിച്ച ന്യൂനപക്ഷ സംരക്ഷണം ഇല്ലാതാവുന്ന രീതിയിലാണ് രാജ്യത്തിന്റെ ഭരണകൂടം നിലപാട് സ്വീകരിക്കുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദ് പറഞ്ഞു. ദുബൈ കെഎംസിസി മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അബുഹൈല്‍ ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച മുഹബ്ബത്ത് കി ബസാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ലോകത്തിന് തന്നെ മാതൃകയായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അത് സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സക്കീര്‍ കുന്നിക്കല്‍ അധ്യക്ഷനായി. ചെയര്മാന് മുഹമ്മദ് വെട്ടുകാട് ആമുഖ ഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ്,ജനറല്‍ സെക്രട്ടറി പിഎം അമീര്‍,ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ പിവിനാസര്,അബ്ദുസ്സമദ് ചാമക്കാല,ജില്ലാ പ്രസിഡന്റ്് ജമാല്‍ മനയത്ത്,ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ട്രഷറര്‍ ബഷീര്‍ വരവൂര്‍,വൈസ് പ്രസിഡന്റുമാരായ ആര്‍വിഎം മുസ്തഫ,അഷ്റഫ് കൊടുങ്ങല്ലൂര്‍,സെക്രട്ടറിമാരായ ജംഷീര്‍ പാടൂര്‍,ഹനീഫ് തളിക്കുളം,നൗഫല്‍ കടപ്പുറം പ്രസംഗിച്ചു. ഭാരവാഹികളായ റഷീദ് പുതുമനശേരി,നൗഫല്‍ മുഹമ്മദ്,ജാബിര്‍ മുഹമ്മദ്,ഷാജഹാന് കോവത്ത്,അന്‍വര്‍ റഹ്്മാനി,അഹമ്മദ് ജിലാനി,ആര്‍എ ഉസ്മാന് നേതൃത്വം നല്കി.
ചിത്രരചന,കളറിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിവിധ കലാപരിപാടികളും ഇശല്‍ ദുബൈയിയുടെ ഖവാലി,മുട്ടിപ്പാട്ട് എന്നിവയും അരങ്ങേറി. ഫൈസല്‍ പട്ടിക്കര വിധികര്‍ത്താവായി. വനിതാ വിങ് ജില്ലാ ജനറല്‍ സെക്രട്ടറി ഫസ്ന നബീല്‍,മറിയം ജാബിര്‍,ഫസീല ഷാജഹാന്,ഫാസില നൗഫല്‍,മണ്ഡലം പ്രസിഡന്റ് ഫരീദ,ജനറല്‍ സെക്രട്ടറി തസ്നിം ഹര്‍ഷാദ്,ട്രഷറര്‍ ജാസിറ ഉസ്മാന്,ഷാര്‍ജ ജില്ലാ വൈസ് പ്രസിഡന്റ് ബല്ഖീസ് മുഹമ്മദ്,മണ്ഡലം ഭാരവാഹികളായ മെഹ്നാസ് സലാം,റസീന ലത്തീഫ് വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ഷാജഹാന് ജാസി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഹര്‍ഷാദ് നന്ദിയും പറഞ്ഞു.