
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
പ്രതിപക്ഷ നിര്‍ദേശങ്ങളും ഭേദഗതികളും മറികടന്ന് വഖഫ് ബില്ല് ഏകപക്ഷീയമായി നടപ്പാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളിയാണ് ഏകപക്ഷീയ നടപടിക്ക് തുനിയുന്നത്. ബില്ലിനെ അനുകൂലിച്ച് 16 എംപിമാര്‍ നിലപാടെടുത്തു. 10 പേര് ബില്ലിനെ എതിര്‍ത്തു. 14 ഭേദഗതികളോടെയാണ് വഖഫ് ബില്ലിന് അംഗീകാരം നല്‍കിയത്. 44 ഭേദഗതികള്‍ ആകെ നിര്‍ദേശിച്ചിരുന്നു. ചെയര്മാന് ചര്‍ച്ചയ്ക്ക് തയ്യാറാവാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ചെയര്മാന് ജഗദാംബിക പാല് വ്യക്തമാക്കി. വഖഫ് ബോര്‍ഡുകളുടെ ഭരണ രീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്ലിംകളായ രണ്ടു പേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിനു ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകപക്ഷീയമായി ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ മാത്രം ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട് നല്‍കുക. നവംബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.