
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മസ്കത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു, ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിലെ 500ലധികം അംഗങ്ങള്‍ പങ്കെടുത്തു. സുല്‍ത്താനേറ്റിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയര്‍ത്തുകയും മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. തുടര്‍ന്ന് അല്‍ ഗുബ്രയിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയ ഗാനം ആലപിച്ചു. ഇന്ത്യയുടെ പുരോഗതി ജനാധിപത്യ മൂല്യങ്ങള്‍,ഭാവിയിലേക്കുള്ള അഭിലാഷങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യന്‍ പ്രസിഡന്റിന്റെ റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ നിന്നുള്ള പ്രധാനഭാഗങ്ങള്‍ വായിച്ച് ഇന്ത്യന്‍ അംബാസഡര്‍ റിപ്പബ്ലിക്ദിന സന്ദേശം പങ്കുവച്ചു. സമാധാനത്തിന്റെയും അഹിംസയുടെയും പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് ആഘോഷങ്ങള്‍ നടന്നത്.
പ്രവാസി യുവാക്കളെ ഇന്ത്യയുടെ സംസ്കാരം, ചരിത്രം, നേട്ടങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇന്ത്യാ ഗവണ്മെന്റ് സംരംഭമായ ഒമാനില്‍ നിന്നുള്ള ഭാരത് കോ ജാനിയേ ക്വിസ് വിജയികള്‍ക്ക് ചടങ്ങില്‍ അനുമോദനവും ഉണ്ടായിരുന്നു.