
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
യുഎഇയിലെ അധ്യാപകര്‍ക്കായി എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെയുള്ള സ്തനാര്‍ബുദ പരിശോധനാ പരിപാടി ആരംഭിച്ചു. എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസിലെ റേഡിയോളജി ഡയറക്ടറും കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റുമായ ഡോ. ആമിന അല്‍ ജാസ്മിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദുബൈയില്‍ നടക്കുന്ന അറബ് ഹെല്‍ത്തിലെ ഇഎച്ച്എസ് പവലിയനില്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ദുബൈയിലെയും വടക്കന്‍ എമിറേറ്റ്സിലെയും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഈ പരിപാടി സൗജന്യമാണ്. മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ നൂതന സംരംഭമാണിത്. പോര്‍ട്ടബിള്‍ സ്ക്രീനിംഗ് സാങ്കേതികവിദ്യ നേരിട്ട് സ്കൂളുകളിലേക്ക് എത്തിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ കാന്‍സറുകളില്‍ ഒന്നാണ് സ്തനാര്‍ബുദം. ഇതില്‍ 40% കേസുകളും 4050 വയസ്സിനിടയിലുള്ളവരിലാണ് സംഭവിക്കുന്നത്. നേരത്തെയുള്ള കണ്ടെത്തലിലും ചികിത്സയിലും അക പോലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി. അക സഹായത്തോടെയുള്ള സ്ക്രീനിംഗ് ടൂള്‍ 98% കൃത്യത നിരക്ക് അവകാശപ്പെടുന്നു. പരമ്പരാഗത രീതികളെ അപേക്ഷിച്ച് വേഗതയേറിയതും കൂടുതല്‍ സൗകര്യപ്രദവുമായ പരിശോധന വാഗ്ദാനം ചെയ്യുന്നതായും ഡോ. അല്‍ ജാസ്മി പറഞ്ഞു. ഒരു ആഴ്ച മുമ്പ് ആരംഭിച്ച ഈ പരിപാടിയില്‍, എട്ട് സ്കൂളുകളിലായി 150 അധ്യാപകരെ ഇതിനകം സ്ക്രീന്‍ ചെയ്തു. അസാധാരണത്വമുള്ള 20 കേസുകള്‍ കണ്ടെത്തി. ‘ഇതില്‍ 18 എണ്ണം ദോഷകരമല്ലെന്ന് കണ്ടെത്തി, രണ്ട് കേസുകള്‍ക്ക് കൂടുതല്‍ പരിശോധന ആവശ്യമാണെന്നും അവര്‍ വെളിപ്പെടുത്തി. 30 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, 21% സ്തനാര്‍ബുദ കേസുകളും ഇപ്പോള്‍ ഈ ചെറുപ്പക്കാരായ വിഭാഗത്തില്‍ സംഭവിക്കുന്നുവെന്ന് കാണിക്കുന്ന സമീപകാല ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംരംഭം. ‘സാധാരണയായി, 40 വയസ്സിനു ശേഷമാണ് മാമോഗ്രാമുകള്‍ നടത്തുന്നത്, എന്നാല്‍ ഈ പ്രായത്തിലുള്ള പല സ്ത്രീകളും സ്ക്രീനിംഗിനായി മുന്നോട്ട് വരുന്നില്ല, അതിനാല്‍ സേവനങ്ങള്‍ അവരിലേക്ക് എത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു.