
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്യാന്റെ സാന്നിധ്യം ശ്രദ്ധേയമായി. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച 76ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് മന്ത്രി എസ്.ജയശങ്കറും പങ്കെടുത്തു. നൂറ്റാണ്ടുകളായി തുടരുന്ന ഇന്ത്യാ-യുഎഇ ബന്ധം കൂടുതല്‍ ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍,വാണിജ്യം,വ്യവസായം തുടങ്ങിയ മേഖലകളിലായി നാലു ദശലക്ഷം ഇന്ത്യക്കാര്‍ യുഎഇയില്‍ വസിക്കുന്നു. ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം സുദൃഢമാക്കുന്നതില്‍ ഇരുഭരണകൂടവും കാണിക്കുന്ന താല്പര്യം മാതൃകാപരമാണണെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യരംഗത്തും കയറ്റുമതി-ഇറക്കുതി മേഖലയിലും കുടുതല്‍ പുരോഗതി കൈവരിക്കുകയാണ്. അബുദാബിയില്‍ ഹിന്ദുമന്ദിര്‍ നിര്‍മാണം യുഎഇയുടെ സഹിഷ്ണുക്ക് മികച്ച ഉദാഹരണമാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ അംബാസഡര്‍ സജ്ഞയ് സുധീര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചു വിശദമായി സംസാരിച്ചു. യുഎഇ സഹിസ്ഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്നഹ്യാന്,യുഎഇ വ്യവസായ,അഡ്വാന്‍സഡ് ടെക്നോളജി വകുപ്പ് മന്ത്രി ഡോ.സുല്‍ത്താന്‍ അഹമദ് അല്‍ജാബിര്‍ തുടങ്ങിയ മന്ത്രിമാരും നിരവധി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ അംബാസാഡര്മാരും പ്രമുഖ വ്യക്തികളും പങ്കെടുത്തു. ഇന്ത്യന്‍ എംബസി തയാറാക്കിയ ചിത്രീകരണത്തി്ന്റെ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.