
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഐഎസ്സി പ്രസിഡന്റ് നാസറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലര്‍ ആഷിസ്കുമാര് വര്‍മ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ റിപ്പബ്ലിക്ദിന സന്ദേശം അദ്ദേഹം വായിച്ചുകേള്‍പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ അധ്യക്ഷനായി. ഡോ.പുത്തൂര്‍ റഹ്മാന് പ്രസംഗിച്ചു. ക്ലബ്ബ് ഭാരവാഹികളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര് ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. രേഖ നായര്‍ ദേശഭക്തി ഗാനം ആലപിച്ചു. ഐഎസ്സി കോണ്‍സുല്‍ സെക്രട്ടറി അശോക് മൂള് ചന്ദാനി നന്ദി പറഞ്ഞു.