
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ എസ്കെഎസ്എസ്എഫ് ഒമാന്‍ നാഷണല്‍ കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. ഇബ്ര ഹോളി ഖുര്‍ആന്‍ മദ്രസ ഹാളില്‍ നടന്ന പരിപാടി എസ്ഐസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂസുഫ് മുസ്ലിയാര് പരിയരം പ്രാര്‍ത്ഥന നടത്തി. മുഹമ്മദലി ഫൈസി നടമ്മല്‍പൊയില്‍ പ്രമേയ പ്രഭാഷണം നടത്തി. ശംസുദ്ദീന്‍ ബാഖവി ഇബ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെഎന്‍എസ് മൗലവി,മസ്കത്ത് സുന്നി സെന്റര്‍ സെക്രട്ടറി ഷാജുദ്ദീന്‍ ബഷീര്‍ ശബീര്‍ ഇബ്ര കെഎംസിസി,അഭിജിത് കൈരളി, നൗഷീബ് ചെമ്മയില്‍,ബദ്ര് ഹാജി ഇബ്ര,അബ്ദുല്ല യമാനി,ശക്കീര്‍ ഫൈസി മൊബെല,മുസ്തഫ നിസാമി,നിസാമുദ്ദീന്‍ സഹം,അബ്ബാസ് ഫൈസി കാവന്നൂര്‍,സൈദലി ദാരിമി ബിദായ,ശിഹാബ് വാളക്കുളം,ജമാല്‍ ഹമദാനി,സക്കരിയ തളിപ്പറമ്പ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ട്രഷറര്‍ അഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു.