
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ‘ഇയര്‍ ഓഫ് കമ്മ്യൂണിറ്റി’ പ്രഖ്യാപനത്ത ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് അധ്യക്ഷനായ വിദ്യാഭ്യാസം,മാനവ വികസനം,കമ്മ്യൂണിറ്റി വികസന കൗണ്‍സില്‍ അംഗങ്ങള്‍ അഭിനന്ദിച്ചു. 2025 സാമൂഹിക വര്‍ഷമായുള്ള രാഷ്ട്രപതിയുടെ പ്രഖ്യാപനം രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന്റെയും സമഗ്ര വികസനത്തിന്റെയും മൂല്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കൗണ്‍സില്‍ ചെയര്മാന് ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാ അംഗങ്ങളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.