
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
സൗമ്യ സാന്നിധ്യം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ നേതാവാണ് സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം ‘ഖാഇദുല്‍ ഖൗം’ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനവും കര്‍മശ്രേഷ്ഠ പുരസ്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുന്നണി രാഷ്ട്രീയമെന്ന ജനാധിപത്യ സംവിധാനത്തിലൂടെ കേരളത്തില്‍ അസ്ഥിര രാഷ്ട്രീയ സാഹചര്യങ്ങളെ ഇല്ലാതാക്കാന്‍ അഹോരാത്ര പ്രവര്‍ത്തിച്ച നേതാവായിരുന്നു ബാഫഖി തങ്ങള്‍. വിട്ടുവീഴ്ച മനോഭാവത്തോടെ മതേതര രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി. വികസനവും പുരോഗതിയും സംസ്ഥാനത്തിന്റെ ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിന്നപ്പോള്‍, ഭരണരംഗത്ത് ഇടപെടല്‍ നടത്തി മലബാറിന്റെ സമഗ്ര പുരോഗതിക്ക് വാദിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയടക്കം മലബാറിന്റെ വികസന ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ബാഫഖി തങ്ങളുടെ സൗമ്യ സാന്നിധ്യത്തിന് കഴിഞ്ഞതായും തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയുടെ പിറവിക്ക് പിന്നിലും ബാഫഖി തങ്ങളുടെ നിശ്ശബ്ദമായ പോരാട്ടമുണ്ട്. ഇത് ഏതെങ്കിലും സമുദായത്തിന്റെ ജില്ലയല്ലെന്ന് മലപ്പുറത്തെ ആക്ഷേപിക്കുന്നവര്‍ മനസിലാക്കണം. അവിടെയാണ് ഇടശ്ശേരിയും പൂന്താനവും തുഞ്ചത്ത് എഴുത്തച്ഛനും ജനിച്ചത്. മമ്പുറം തങ്ങളുടേതോ പാണക്കാട് തങ്ങളുടേതോ മാത്രമല്ല ഇഎംഎസിന്റെയും ജില്ലയാണ്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മതസൗഹാര്‍ദ്ദം നിലനില്ക്കുന്നുണ്ടെങ്കില് അത് മലപ്പുറം ജില്ലയിലാണ്. ബാഫഖി തങ്ങളെ പോലുള്ള ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് മലപ്പുറം അടക്കമുള്ള മലബാര്‍ പ്രദേശത്തിന്റെ വളര്‍ച്ച സാധ്യമായതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നേതാക്കളുടെ സാന്നിധ്യത്താലും പ്രൗഢമായ പ്രഭാഷണങ്ങളാലും സമ്മേളനം ഏറെ ശ്രദ്ധേയമായി. പുരസ്കാര ജേതാവ് മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി.എ അഹമ്മദ് കബീര്‍, സാദിഖലി തങ്ങളില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഡോ.എം.കെ മുനീര്‍ എംഎല്‍എ, കെ.എം ഷാജി, ഡോ.അന്‍വര്‍ അമീന് പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ്ി നാസിം പാണക്കാട് അധ്യക്ഷനായി. വേള്‍ഡ് കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ,ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പി.കെ ഇസ്മായില്‍,റാഷിദ് അസ്ലം,ദുബൈ കെഎംസിസി ഭാരവാഹികളായ ഇസ്മാഈല്‍ ഏറാമല,റഈസ് തലശ്ശേരി,എന്‍.കെ ഇബ്രാഹിം,കെ.പി.എ സലാം എന്നിവരും തമീം അബൂബക്കര്‍,അയ്യൂബ് കല്ലട,കെ.പി മുഹമ്മദ്,ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ പങ്കെടുത്തു.