
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
പ്രവാസലോകത്ത് ഒഴിവ് സമയങ്ങള്‍ കണ്ടെത്തി സാമൂഹ്യ സേവന രംഗത്ത് വ്യാപൃതരാവുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പുതിയകാലത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കര്‍മരംഗത്ത് പുതിയ മാതൃകകള്‍ സൃഷ്ടിക്കണമെന്നും സമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമായും അതതു രാജ്യങ്ങളുടെ നിയമങ്ങള്ക്കനുസൃതമാണെന്നു ഉറപ്പുവരുത്തിയും സംഘടിപ്പിക്കണമെന്നും ണമെന്നും ദുബൈ കെഎംസിസി രക്ഷാധികാരി ഷംസുദ്ദീന് ബിന്‍ മുഹ്്യുദ്ദീന്‍ പറഞ്ഞു. പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന ഭാരവാഹികള്‍ക്ക് കാസര്‍കോട് ജില്ലാ കെഎംസിസി നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
പ്രവാസികള്‍ എപ്പോഴും സഹജീവനത്തിനും പരസ്പര സഹായത്തിനും മുന്‍ഗണന നല്കുന്നവരാണെന്നും ജോലിയും ബിസിനസും കഴിഞ്ഞുള്ള സമയം സന്നദ്ധസേവനത്തിന്ന് മാറ്റിവച്ച് കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്ന സേവനം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.പുത്തൂര്‍ റഹ്മാന് മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ സ്വാഗതം പറഞ്ഞു.
ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ ആമീന്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പികെ ഇസ്മായീല്‍,ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി,അഡ്വ. ഇബ്രാഹിം ഖലീല്‍,അഫ്സല് മെട്ടമ്മല്‍, ഇസ്മായില്‍ എറാമല,കെ.പി.എ സലാം,എസി ഇസ്മായീല്‍,മുഹമ്മദ് പട്ടാമ്പി,ഒ.മൊയ്തു,ചെമ്മുക്കന്‍ യാഹുമോന്‍,പി.വി നാസര്‍,പിവി റയീസ്,എന്‍.കെ ഇബ്രാഹിം,സമദ് ചാമക്കല,ശഫീഖ് സലാഹുദ്ദീന് പ്രസംഗിച്ചു.
ഡോ.പുത്തൂര്‍ റഹ്മാനും സംസ്ഥാന ഭാരവാഹികള്‍ക്കും ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍ ജില്ലാ കമ്മിറ്റിയുടെ ആദരം സമര്‍പിച്ചു. ജില്ലാ ട്രഷറര്‍ ഡോ.ഇസ്മയീല്‍,മുഹമ്മദ് ബിന്‍ അസ്ലം,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹനീഫ് ചെര്‍ക്കള,റാഫി പള്ളിപ്പുറം,അയ്യൂബ് ഉറുമി,ഇന്‍കാസ് സെക്രട്ടറി ഹരീഷ് മേപ്പാട്,വിവിധ ജില്ല ഭാരവാഹികളായ സിദ്ദീഖ് കാലൊടി,കെപി മുഹമ്മദ്,നൗഫല്‍ വേങ്ങര,ജലീല്‍ മഷൂര്‍ തങ്ങള്‍,നിസാം കൊല്ലം,റഗ്ദാദ് മൂഴിക്കര,അഷറഫ് സിവി പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായ സിഎച്ച് നൂറുദ്ദീന്‍,ഇസ്മായീല്‍ നലാംവതുക്കല്,മൊയ്ദീന് ബാവ,റഫീഖ് പടന്ന,ഹനീഫ് ബാവനഗര്‍,കെപി അബ്ബാസ് കളനാട്,ഹസൈനാര്‍ ബിജന്തടുക്ക,ഫൈസല്‍ മുഹ്സിന്,പിഡി നൂറുദ്ദീന്‍,അശ്റഫ് ബായാര്‍,സുബൈര്‍ കുബനൂര്‍,റഫീഖ് എസി,സിദ്ദീഖ് ചൗക്കി,ബഷീര്‍ പാറപ്പള്ളി,ആസിഫ് ഹൊസങ്കടി എന്നിവരും മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്കെ, ഫൈസല്‍ പട്ടേല്‍,മുനീര്‍ പള്ളിപ്പുറം,ഖാലിദ് പാലക്കി,എജിഎ റഹ്മാന്,സൈഫുദ്ദീന് മൊഗ്രാല്‍, അസ്കര്‍ ചൂരി,ഉബൈദ് ഉദുമ,ഹാരിസ് കൂളിയങ്കാല്‍, ശാഫി ഹാജി നേതൃത്വം നല്കി. സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു. മുനവ്വര്‍ മുന്നയും മുഹമ്മദ് ആദിലും നയിച്ച ഇശല്‍ വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.