
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
സഊദി അറേബ്യയിലെ ജിസാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസില്‍ ട്രെയിലര്‍ ഇടിച്ചുകയറി മലയാളിയടക്കം 15 പേര് മരിച്ചു. അരാംകോ റിഫൈനറി റോഡില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാള്‍ സ്വദേശികളും മൂന്ന് ഘാന സ്വദേശികളും മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ 11 പേരെ ജിസാന്‍,അബഹ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ളയാണ്(31) മരിച്ച മലയാളി. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തില്‍ പ്രസാദിന്റെയും രാധയുടെയും മകനാണ്.
ജുബൈല്‍ എസിഐസി കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്പെട്ടവര്.
തിങ്കളാഴ്ച രാവിലെ അരാംകോ പ്രൊജക് ടിലെ ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോകുകയായിരുന്ന എസിഐസി സര്‍വിസ് കമ്പനിയുടെ മിനി ബസില്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. 15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
ട്രെയിലറിന്റെ ഇടിയില്‍ പൂര്‍ണമായും തകര്‍ന്ന ബസില്‍നിന്നും സിവില്‍ ഡിഫന്‍സ് വിഭാഗം എത്തിയാണ് വാഹനം വെട്ടിപ്പൊളിച്ച് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.