
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ശൈത്യകാലത്ത് തണുപ്പകറ്റാന്‍ തീ കായുന്നത് അത്യധികം അപകടകരമാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. വീടുകള്‍ക്കുള്ളില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ചൂടാക്കുന്നതും പ്രത്യേകിച്ച് വിറകോ കരിയോ ഉപയോഗിച്ച് ചൂടാക്കുന്നതും അത്യധികം അപകരമാണെ ന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് അറിയിപ്പില്‍ വ്യക്തമാക്കി. ഇത്തരം ചൂടാക്കന്ന രീതികള്‍ ‘നിശബ്ദ കൊലയാളി’ എന്നറിയപ്പെടുന്ന കാര്‍ബണ്‍ മോണോക്സൈഡ് വാതകം അടിഞ്ഞുകൂടാന്‍ ഇടയാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഗന്ധമില്ലാത്തതും മനസിലാക്കാന്‍ കഴിയാത്തതുമായ വാതകം ശ്വസിക്കുന്നതിലൂടെ ശ്വാസംമുട്ടലിനും തുടര്‍ന്ന് മരണത്തിനും കാരണമാകും. ‘വിന്റര്‍ സേഫ്റ്റി കാമ്പയിനിന്റെ’ ഭാഗമായി,വീടിനുള്ളില്‍ വിറകോ കരിയോ ഉപയോഗിച്ച് ചൂടാക്കുന്നത് വ്യക്തികളുടെ സുരക്ഷയ്ക്ക് വലിയ അപകടമുണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുകാരണം ഉറങ്ങുമ്പോള്‍ ശ്വാസംമുട്ടലിനോ തീപിടുത്തത്തിനോ സാധ്യത വര്‍ധിക്കുന്നു.
ചൂട് ലഭിക്കുന്നതിന് വീടുകള്‍ക്കുള്ളില്‍ സുരക്ഷിതമായ ഇലക്ട്രിക് ഹീറ്ററുകള്‍ മാത്രം ഉപയോഗി ക്കണം. ഫര്‍ണിച്ചറുകള്‍,കര്‍ട്ടനുകള്‍ തുടങ്ങിയ കത്തുന്ന വസ്തുക്കളില്‍ നിന്ന് അവ മാറ്റി സ്ഥാപിക്കുക,വൈദ്യുത വയറുകളുടെ സുരക്ഷ ഉറപ്പാക്കുക,പരവതാനികള്‍ക്കടിയില്‍ കയറ്റാതിരിക്കുക തുടങ്ങിയ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊള്ളലേല്‍ക്കുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ അവയുടെ അടുത്ത് കളിക്കുന്നത് തടയണം. പുറത്ത് പോകുമ്പോഴും ഉറങ്ങുമ്പോഴും ഹീറ്ററുകള്‍ ഓഫ് ചെയ്യണം. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ (999) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.