
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബിയിലെ അല്‍ ബഹര്‍ കൊട്ടാരത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാനു മായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ ജയശങ്കര്‍ അറിയിച്ചു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന ആഗ്രഹം ശൈഖ് മുഹമ്മദ് അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് പങ്കെടുത്ത യോഗത്തില്‍ ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങളും പൊതു താല്‍പ്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്തതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ ജയ്ശങ്കര് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളിലെയും സുപ്രധാന മേഖലകളില്‍ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി, അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സെയ്ഫ് ഘോബാഷ് എന്നിവരും പങ്കെടുത്തു. നേരത്തെ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അബുദാബിയില്‍ ജയ്ശങ്കറുമായി ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത പങ്കാളിത്തം’ മന്ത്രിമാര്‍ അവലോകനം ചെയ്തതായും ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ആരായുകയും ചെയ്തുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്നലെ അബുദാബിയില്‍ നടന്ന റെയ്സിന മിഡില്‍ ഈസ്റ്റിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. യുഎഇഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) മുന്നോട്ട് കൊണ്ടുപോകാനും ബന്ധം ശക്തിപ്പെടുത്താനും ജയശങ്കറിന്റെ സന്ദര്‍ശനം അവസരമൊരുക്കുമെന്ന് ഇന്ത്യന്‍ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അബുദാബിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തു. അന്താരാഷ്ട്ര വേദികളില്‍ യുഎഇയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാകുമെന്ന്’ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഎഇയുമായി സിഇപിഎ ഒപ്പുവച്ചതിനുശേഷം വ്യാപാരവും നിക്ഷേപവും വികസിച്ചിട്ടുണ്ടെന്നു കറന്‍സി വ്യാപാരവും ഫിന്‍ടെക്കും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു