
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഇന്ത്യയുമായി മികച്ച വാണിജ്യ പങ്കാളിത്തത്തിന് തയാറെടുത്ത് റാസല്‍ഖൈമ. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി റാസല്‍ ഖൈമയില്‍ നടന്ന യുഎഇ-ഇന്ത്യ ബിസിനസ് മീറ്റില്‍ പങ്കെടുത്തു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വ്യവസായ, മറാത്തി ഭാഷാ കാബിനറ്റ് മന്ത്രി ഉദയ് സാമന്ത്, ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്, പ്രമുഖ കമ്പനികളില്‍ നിന്നുള്ള മേധാവികള്‍, വ്യവസായികള്‍ പരിപാടിയില്‍ പങ്കെടുത്തു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം പരസ്പര ധാരണ, ബഹുമാനം, വിവിധ മേഖലകളില്‍ അഭിവൃദ്ധി കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള കൂടിക്കാഴ്ചയാണിതെന്ന് ശൈഖ് സഊദ്
പറഞ്ഞു.
ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലൂടെയുള്ള അപാരമായ സാധ്യതകള്‍ റാസല്‍ഖൈമയില്‍ തിരിച്ചറിയുന്നു. ഇന്ത്യന്‍ കമ്പനികളുമായുള്ള പങ്കാളിത്തം വികസിപ്പിക്കുന്നത് കൂടുതല്‍ വിജയം കൈവരിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ റാസല്‍ഖൈമയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ റാസല്‍ഖൈമ സാമ്പത്തിക മേഖലകളും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും തമ്മില്‍ രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
റാസല്‍ഖൈമയിലെ ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് അനുയോജ്യമായ സേവനങ്ങള്‍ നല്‍കാനും സമര്‍പ്പിത ജോലിസ്ഥലങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും സഹകരണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. സംരംഭകര്‍, നിക്ഷേപകര്‍, വിദഗ്ധര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുടെ ഒരു ശൃംഖലയെ സഹകരണത്തിനും ബിസിനസ് അവസരങ്ങള്‍ പങ്കിടുന്നതിനുമായി ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു വേദിയായി ഇത് പ്രവര്‍ത്തിക്കും