
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ചരിത്രവും പൈതൃകവും സംരക്ഷിക്കാനുള്ള മേഖലകളില്‍ പ്രാധാന്യപൂര്‍വം ഊന്നല്‍ നല്‍കാനുള്ള ജാഗ്രത പ്രവാസി സാംസ്കാരിക സംഘടനകള്‍ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാണണമെന്ന് കേരള ഗവ.പബ്ലിക് റിലേഷന്‍സ് മുന്‍ ഡപ്യൂട്ടി ഡയരക്ടറും ചിന്തകനും പ്രഭാഷകനും മുസ്്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ പിഎ റഷീദ് പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതോടൊപ്പം തന്നെ നമ്മുടെ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ഗൗരവപൂര്‍വമായ ശ്രമങ്ങള്‍ അനിവാര്യമാണ്. ചരിത്രം വികൃതമാക്കാന്‍ ഫാസിസ്റ്റ് നീക്കം വ്യാപകമാകുന്ന ഇക്കാലത്ത് ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയറിന്റെ പ്രചാരണാര്‍ത്ഥവും ബഹുമുഖ പദ്ധതികളുമായി പ്രവര്‍ത്തിക്കുന്ന ഗ്രെയ്സ് എജ്യൂക്കേഷണല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി ഖത്തറിലെത്തിയ ഗ്രെയ്സ് നേതാക്കള്‍ക്ക് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. ചരിത്രത്തെയും പൈതൃകത്തെയും നേരായി സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യം ഗ്രെയിസ് നിര്‍വഹിക്കുന്നുണ്ടെന്ന് ഗ്രെയ്സ് ജനറല്‍ സെക്രട്ടറി അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് ചെയറിന്റെ ഡോണര്‍ ഓര്ഗനൈസേഷന് കൂടിയായ ഗ്രെയ്സ് സര്‍വകലാശാല കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെ സെക്രട്ടറി ഡോ.മുജീബ് റഹ്മാന് വിശദീകരിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി 2004ല്‍ രൂപീകൃതമായതാണ് ഗ്രെയ്സ് എജ്യുക്കേഷണല്‍ അസോസിയേഷന്. ന്യൂനപക്ഷ സമൂഹത്തിന്റെ പൈതൃകവും ചരിത്രവും സംരക്ഷിക്കാനും അത് ഭാവി തലമുറക്ക് പ്രയോജനപ്പെടുത്താനും ഇതുസംബന്ധിച്ച രചനകള്‍ പ്രസിദ്ധീകരിക്കാനും ഗവേഷണ സംരംഭങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകാനും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ 400 വര്‍ഷത്തെ മാപ്പിള സമൂഹത്തിന്റെ പൈതൃകം വരമൊഴിയായും വാമൊഴിയായും രേഖപ്പെടുത്തിയ, മികച്ച രൂപത്തില്‍ ഡിജിറ്റല്‍ സാന്നിധ്യത്തോടു കൂടിയുള്ള മാപ്പിള ഹെരിറ്റേജ് ലൈബ്രറി,ഡിജിറ്റല്‍ ആര്‍ക്കൈവ്സ്, ഓഡിയോ വിഷ്വല്‍ ലൈബ്രറി,അറബി മലയാള ശേഖരം,പുസ്തക ലൈബ്രറി എന്നിവയെല്ലാം ഗ്രെയ്സ് യാഥാര്‍ഥ്യമാക്കിയ പദ്ധതികളാണെന്നും നേതാക്കള്‍ പറഞ്ഞു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ് അധ്യക്ഷനായി. ഉപദേശക സമിതി ആക്ടിങ് ചെയര്മാന് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായ മുഹമ്മദുണ്ണി ഹാജിയുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. ഖത്തര്‍ കായിക ദിനത്തില്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന മാര്‍ച്ച് പാസ്റ്റ് ഉള്‍പ്പടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ മത്സര നിയമാവലികളും സംസ്ഥാന സെക്രട്ടറി അലി മൊറയൂര്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും അശ്റഫ് ആറളം നന്ദിയും പറഞ്ഞു. പാലക്കാട് ജില്ലാ യൂത്ത്ലീഗ് വൈസ് പ്രസിഡന്റും ചന്ദ്രിക കോഴിക്കോട് റെസിഡന്റ് മാനേജറുമായ മുനീബ് ഹസന്,യൂത്ത്ലീഗ് നേതാവ് ആഷിഖ് പാലക്കാട് പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളായ കെ.മുഹമ്മദ് ഈസ,ടിടികെ ബഷീര്‍,പുതുക്കുടി അബൂബക്കര്‍,ആദംകുഞ്ഞി,സിദ്ദീഖ് വാഴക്കാട്,അജ്മല്‍ നബീല്‍,വിടിഎം സാദിഖ്,ഫൈസല്‍ കേളോത്ത് നേതൃത്വം നല്കി. സംസ്ഥാന ഉപദേശക സമിതി നേതാക്കള്‍,കൗണ്‍സിലര്‍മാര്‍,ജില്ലാ,ഏരിയ,മണ്ഡലം,പഞ്ചായത്ത് ഭാരവാഹികള്‍,സബ്കമ്മിറ്റി നേതാക്കള്‍ പങ്കെടുത്തു.