
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കടപ്പുറം മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന് ജനറല്‍ ബോഡി യോഗം രക്ഷാധികാരി പികെ ബദറു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പിഎ സൈത് മുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടിഎസ് അഷ്റഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പിസി സബൂര്‍ വരവ് ചെലവ് കണക്കുകളും സ്കീം കണ്‍വീനര്‍ സികെ ജലാല്‍ സ്കീമിന്റെ റിപ്പോര്‍ട്ടും ജോ.കണ്‍വീനര്‍ മുനീര്‍ ഈസ സ്കീമിന്റെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. രക്ഷാധികാരികളായി പികെ ബദറു,പിവി.ജലാലുദ്ദീന്‍,പിഎ സൈത് മുഹമ്മദ്,പിഎം ഹനീഫ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പിസി അബ്ദുല്‍ സബൂര്‍( പ്രസിഡന്റ്),സികെ ജലാല്‍(ജനറല്‍ സെക്രട്ടറി),ഫൈസല്‍ കടവില്‍(ട്രഷറര്‍),അബ്ദുറഹീം കടവില്‍,സലാം പണ്ടാരി,പിഎച്ച് സത്താര്‍,പിഎംനൂറുദ്ദീന് (വൈസ് പ്രസിഡന്റുമാര്‍),റഷീദ് ചാലില്‍,നാസര്‍ കൊച്ചീകാരന്‍, പിഎം ബദറു(ജോ.സെക്രെട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. സ്കീം കണ്‍വീനറായി ടിഎസ് അഷ്റഫിനെയും ജോയിന്റ് കണ്‍വീനര്‍മാരായി നിഷാക് കടവില്‍,മുനീര്‍ ബിന്‍ ഈസ എന്നിവരെയും തിരഞ്ഞെടുത്തു. പിവി ജലാലുദ്ദീന്‍,ബാപ്പു കടവില്‍, പിഎം ഹംസ,നാസര്‍ പെരിങ്ങാട്ട്,പിസിഷബീര്,പിഎച്ച് സത്താര്‍ പ്രസംഗിച്ചു. അഷ്റഫ് ടിഎസ് സ്വാഗതവും ഫൈസല്‍ കടവില്‍ നന്ദിയും പറഞ്ഞു.