ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ലൗ ഷോര്‍ വെല്‍ഫയര്‍ കമ്മറ്റി കുടുംബ സംഗമം മുഗള്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. ജിസാനിലെ വിവിധ സംഘടനാ നേതാക്കളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു. പ്രസിഡന്റ് സിറാജ് പുല്ലൂരാംപാറ അധ്യക്ഷനായി. ലൗ ഷോര്‍ സ്ഥാപനങ്ങളുടെ രക്ഷാധികാരി മുനീര്‍,അസീസ് വയനാട് പ്രസംഗിച്ചു. സ്ഥാപനങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഗായകനും പ്രഭാഷകനുമായ നവാസ് പലേരി ‘പാടിയും പറഞ്ഞും’ സംഗമത്തിന്റെ മാറ്റുകൂട്ടി. ഉബൈദ് എടവണ്ണ,ഉണ്ണീന്‍ ഖമീസ് മുഷൈത്ത്, ഹാരിസ് കല്ലായി,ഷംസു പൂക്കോട്ടൂര്‍,ഗഫൂര്‍ വാവൂര്,ഇസ്മായീല്‍ മാനു പങ്കെടുത്തു.


