
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
: കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇസ്റാഅ് മിഅ്റാജ് ‘ചരിത്രവും,വര്‍ത്തമാനവും’ വിഷയത്തില്‍ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ഫര്‍വാനിയ ദജീജ് മെട്രോ മെഡിക്കല്‍ ഹാളില്‍ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഊഫ് അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതകാര്യ സമിതി ചെയര്മാന് ഇഖ്ബാല്‍ മാവിലാടം അധ്യക്ഷനായി. ഉസ്മാന് ദാരിമി അടിവാരം,സാജു ചെമ്മനാട് എന്നിവര്‍ വിഷയാവതരണം നടത്തി.
സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്,ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി,അഷ്റഫ് ഏകരൂല്‍ പ്രസംഗിച്ചു. ഭാരവാഹികളായ എംആര്നാസര്,ഡോ.മുഹമ്മദലി,ഫാസില്‍ കൊല്ലം,മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്മാന് മുസ്തഫ ഹംസ പയ്യന്നൂര്‍ പങ്കെടുത്തു. അഷ്റഫ് ദാരിമി ഖിറാഅത്ത് നടത്തി. മതകാര്യ സമിതി കണ്‍വീനര്‍ യഹ്യഖാന്‍ മൗലവി സ്വാഗതവും ഖാലിദ് പള്ളിക്കര നന്ദിയും പറഞ്ഞു.