
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ചരിത്രത്തെ കീഴ്മേല്‍ മറിക്കുന്ന ഭരണകൂട ഭീകരതക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് കെഎംസിസി ഖത്തര്‍ ബൗദ്ധിക വിഭാഗമായ ‘ധിഷണ’യുടെ ഗവേഷണ പഠനസംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം പഠിക്കുന്നതും അറിയുന്നതും അവരെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ടാണ് ചരിത്രസ്മാരകങ്ങളുടെ പേരുകള്‍ അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്നത്. ശരിയായ ചരിത്രം പഠിക്കാനും അത് പ്രചരിപ്പിക്കാനും പ്രാപ്തരായ ടീമിനെ വളര്‍ത്തിയെടുക്കുകയാണ് ധിഷണയുടെ ലക്ഷ്യം. വടക്കെ ഇന്ത്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാഡര്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയുമായ എംപി മുഹമ്മദ്കോയ,സെക്രട്ടറി എംവി സിദ്ദീഖ് മാസ്റ്റര്‍,അഹമ്മദ് മൂസ,സുബൈര്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു.
കെഎംസിസി ഖത്തര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പികെ അബ്ദുറഹീം സമാപന പ്രസംഗം നടത്തി. സമ്മാനദാനവും ‘ധീ’ മൂന്നാം പതിപ്പ് പ്രകാശനവും ചടങ്ങില്‍ നടന്നു. ഒരു വര്‍ഷം നീണ്ടുനിന്ന ഗവേഷണ പഠന കോഴ്സിന്റെ നാള് വഴികള്‍ ഫെസിലിറ്റേറ്ററും എഴുത്തുകാരനുമായ ഷെരീഫ് സാഗര്‍ അവതരിപ്പിച്ചു.’ധിഷണ’ ചെയര്മാന് ഇഎ നാസര്‍ അധ്യക്ഷനായി. മുന്‍ ചെയര്മാന് അബ്ദുല്‍ ഖാദര്‍ താനൂര്‍,അനസ് സൈതലവി,കെഎച്ച് ഷഫീര്‍,പിപി സമദ്,എംപി ഇല്ല്യാസ് മാസ്റ്റര്‍,ഒകെ മുനീര്‍,മുസ്തഫ മാസ്റ്റര്‍ വല്ലപ്പുഴ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ മുസമ്മില്‍ വടകര സ്വാഗതവും അക്കാദമിക് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. ഇജാസ് പുനത്തില്‍,സത്താര്‍ അഹമ്മദ് നാട്ടിക,അബ്ദുറഹ്മാന് ഹുദവി തൊടുപുഴ,പിപി ഫഹദ്,ജാബിര്‍ കൊയിലാണ്ടി,ഷുഹൈബ് കോട്ടക്കല്‍, സലീം ഏലായി,റഫീഖ് മങ്ങാട് നേതൃത്വം നല്കി.