
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
പൊതു പാര്‍ക്കുകളിലും വിനോദ കേന്ദ്രങ്ങളിലും ബാര്‍ബിക്യൂ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ബാര്‍ബിക്യൂ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ പാലിക്കാനും മനോഹരമായ നഗരഭംഗി നിലനിര്‍ത്താനും വിനോദ,പൊതുസൗകര്യങ്ങള്‍ സംരക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഹരിത ഇടങ്ങള്‍,മരങ്ങള്‍,പാര്‍ക്കുകളിലെ വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള ബോധവും സാമൂഹിക ഉത്തരവാദിത്തവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ബോധവത്കരണ കാമ്പെയിനില്‍ നിരവധിപേര്‍ പങ്കാളികളായി. പാര്‍ക്കുകളിലെ നയനഭംഗി നിലനിര്‍ത്തുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കന്നതിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴ ഈടാക്കും. അബുദാബിയില്‍ ബാര്‍ബിക്യൂ സൗകര്യമുള്ള 27 പാര്‍ക്കുകളാണ് നിലവിലുള്ളത്. പാര്‍ക്കുകളുടെ ശുചിത്വം നിലനിര്‍ത്തുന്നതിനും ബാര്‍ബിക്യൂ മാലിന്യങ്ങള്‍ ക്രമരഹിതമായി വലിച്ചെറിയാതിരിക്കുന്നതിനും ബാര്‍ബിക്യൂ അവശിഷ്ടങ്ങളും കത്തിച്ച കരിയും അതിനായുള്ള സിമന്റ് പാത്രങ്ങളില്‍ മാത്രമെ നിക്ഷേപിക്കന്നുള്ളുവെന്ന് ഉറപ്പ് വരുത്തണം. ഇതുസംബന്ധിച്ചു വിവിധ പാര്‍ക്കുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അല്‍ഷഹാമ മുനിസിപ്പാലിറ്റി സെന്റര്‍,അല്‍മദീന മുനിസിപ്പാലിറ്റി സെന്റര്‍, അല്‍ വത്ബ മുനിസിപ്പാ ലിറ്റി സെന്റര്‍, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നീ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പാര്‍ക്കുകളില്‍ നിരവധി കാമ്പെയിനുകള്‍ നടത്തി. ലഘുലേഖകള്‍ വിതരണം ചെയ്തും പാര്‍ക്കുകളിലേക്ക് ഫീല്‍ഡ് ട്രിപ്പുകള്‍ നടത്തിയും പാര്‍ക്ക് സന്ദര്‍ശകരുമായി നേരിട്ട് ആശയവിനിമയം നടത്തിയുമാണ് ബോധവത്കരണ കാമ്പയിന് ആചരിച്ചത്.