
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന വസ്തു നികുതി പരിഷ്കാരം പ്രവാസി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. നികുതി വ്യവസ്ഥയിലെ അസമത്വം ചൂണ്ടിക്കാട്ടി പുതിയ നിര്‍ദേശത്തിനെതിരെ പ്രതികരിക്കാനും നിയമപരമായി നേരിടണമെന്നും ആവശ്യമുയര്‍ന്നു. നികുതി പരിഷ്കാരം നടപ്പാക്കുന്നതോടെ വസ്തു വില്പന നടത്തുമ്പോള്‍ എന്‍ആര്‍ഐ പൗരന്മാര് ഉയര്‍ന്ന നികുതി നല്‍കേണ്ടി വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎഇയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീജിത്ത് കുനിയില്‍ രംഗത്തുവന്നതോടെയാണ് നികുതി പരിഷ്കാരത്തിന്റെ തീവ്രത പ്രവാസികള്‍ക്ക് ബോധ്യപ്പെട്ടത്.
ഇന്ത്യ ഇന്‍ഡെക്സേഷന്‍ ആനുകൂല്യം പിന്‍വലിച്ചപ്പോള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രതികൂല സാഹചര്യമുണ്ടായി. അതിനാ ല്‍,ശനിയാഴ്ച വരാനിരിക്കുന്ന ബജറ്റിന് മുമ്പ് ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തേണ്ടതുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സ്ഥാവര വസ്തുക്കള്‍ വില്‍ക്കുമ്പോ ള്‍ പ്രവാസികള്‍ മൂലധന നേട്ടങ്ങള്‍ക്ക് 12.5% നികുതി നിരക്ക് നല്‍കണം. ഈ മാറ്റത്തിനെതിരെ പ്രവാസികള്‍ക്ക് നികുതി പരിഗണനയില്‍ തുല്യത ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍, ലോകമെമ്പാടുമുള്ള എന്‍ആര്‍ഐ,ഒസിഐ സമൂഹങ്ങള്‍ക്ക് വരാനിരിക്കുന്ന ബജറ്റില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാമെന്ന് കുനിയില്‍ വ്യക്തമാക്കുന്നു. ഭേദഗതി തയാറാക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര് എന്ന പദം ഉപയോഗിക്കുന്നതിന് പകരം താമസക്കാര്‍ എന്ന് രേഖപ്പെടുത്തിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. എന്‍ആര്‍ഐകള്‍ക്കും ഒസിഐകള്‍ക്കും ഒരേ അവകാശങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രവാസികള്‍ രംഗത്തിറങ്ങേണ്ടതുണ്ട്.