
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
വസ്തുക്കള്‍ വില്ക്കുമ്പോള് പ്രവാസികള്‍ അധിക നികുതി നല്കേണ്ടിവരുന്ന പരിഷ്കാരം ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് എം.പി അഡ്വ.ഹാരിസ് ബീരാന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് കത്ത് നല്കി. പ്രവാസികള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തുന്ന നികുതി നീതീകരിക്കാനാവാത്തതാണെന്നും അത് ബജറ്റ് നിര്‍ദേശത്തില്‍ തന്നെ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. ബജറ്റില്‍ തന്നെ തീരുമാനം ഉണ്ടാവുമെന്ന മറുപടിയാണ് കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ചതെന്ന് അഡ്വ.ഹാരിസ് ബീരാന് എംപി പറഞ്ഞു. മറ്റന്നാളെ ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ കൂടുതല്‍ ഇടപെടാന്‍ സമയം ലഭിച്ചിട്ടില്ല. എന്നാലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അല്ലാത്ത പക്ഷം ബജറ്റിന് ശേഷം മന്ത്രിയെ നേരില്‍ കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.